തിരുവനതപുരം : 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി ഷംല ഹംസയും തിരഞ്ഞെടുക്കപ്പെട്ടു. ജൂറി അദ്ധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. . ഭ്രമയുഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്ക്കാരം നേടിയത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയ്ക്കുള്ള അവാർഡ്.
മഞ്ഞുമ്മൽ ബോയ്സാണ് മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ച ഫാത്തിമ. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം പ്രേമലു നേടി. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച നവാഗത സംവിധായകനായി ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് ഫാസിൽ മുഹമ്മദിനെ തിരഞ്ഞെടുത്തു. . ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി.
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നിര്‍ണ്ണയത്തിനെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ മത്സര രംഗത്തുണ്ടായിരുന്നത്.
