Tuesday, December 30, 2025

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ; മലപ്പുറം ജേതാക്കൾ

Date:

ആലപ്പുഴ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ജേതാക്കളായി മലപ്പുറം. 1450 പോയിന്‍റ് കരസ്ഥമാക്കിയാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 1,412 പോയിന്‍റുമായി കണ്ണൂരും 1353 പോയിന്‍റുകള്‍‍ നേടിയ കോഴിക്കോടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. നാല് ദിവസം നീണ്ട് നിന്ന ശാസ്ത്രമേളയിൽ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചാണ് മലപ്പുറം കിരീടം സ്വന്തമാക്കിയത്.

സ്‌കൂള്‍ തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് 140 പോയിൻ്റുമായി ഓവറോള്‍ ചാമ്പ്യൻമാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് 131 പോയിൻ്റുമായി രണ്ടാം സ്ഥാനവും 126 പോയിൻ്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

[ ശാസ്ത്രമേളയിൽ നിന്ന്]

വിഎച്ച്എസ്ഇ എക്‌സ്പോയില്‍ മേഖലാ തലത്തില്‍ നടന്ന മത്സരത്തില്‍ 67 പോയിൻ്റുമായി തൃശൂര്‍ ചാമ്പ്യന്മാരായി. 66 പോയിൻ്റുമായി കൊല്ലം രണ്ടാം സ്ഥാനത്തും എറണാകുളം 60 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുമെത്തി. സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ സ്‌കൂളിലേക്ക് ഓവറോള്‍ കീരിടമെത്തുന്നത്. 140 പോയിൻ്റോടെയാണ് നേട്ടം. പ്രവൃത്തി പരിചയ മേളയില്‍ 71 പോയിന്റ് നേടി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 59 പേയിന്റ് നേടി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടമണിഞ്ഞത്.

സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഈ മാസം 15 നായിരുന്നു ശാസ്‌ത്രോത്സവം ആരംഭിച്ചത്.   

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന...

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; ദർശനം വൈകുന്നേരം 5 മുതൽ

ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവത്തിനായി നട ഇന്ന് (ഡിസംബർ 30) വൈകുന്നേരം...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ...

‘ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും’: എ എ റഹീം എംപി

ബംഗളൂരു : കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച ബെംഗളൂരുവിലെ...