മഴക്കെടുതിയിലുഴറി സംസ്ഥാനങ്ങൾ, വെള്ളക്കെട്ടിൽ മുങ്ങി നഗരങ്ങൾ ; രാജസ്ഥാനിൽ 20 മരണം

Date:

ന്യൂഡൽഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതിയിലും വെള്ളക്കെട്ടിലും ജനജീവിതം ദുഃസ്സഹമായി. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടു. രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതിൽപെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ഭരത്പുർ ജില്ലയിലെ ബംഗംഗ പുഴയിൽ ഏഴുപേർ മുങ്ങിമരിച്ചു. സ്കൂട്ടർ പുഴയിൽ ഒലിച്ചുപോയി രണ്ടുപേർ മരിച്ചു. ജയ്പുർ, കരൗളി, സവായി മധോപുർ, ദൗസ തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപ പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകിൽ ശക്തമായ മഴയാണ് രാജസ്ഥാനിൽ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജൻ ലാലൽ ശർമ്മ അടിയന്തരയോഗം വിളിച്ചു.

പഞ്ചാബ്, കർണ്ണാടക, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് സംസ്ഥാനങ്ങളിൽ മഴ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പിലാണ്. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

ഡൽഹിയിലെ ശക്തമായ മഴയ്ക്ക് പിന്നാലെ പഞ്ചാബിലും ഹരിയാണയിലും ഓഗസ്റ്റ് 15 വരെ മഴതുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഗുരുഗ്രാമിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗത തടസവും നേരിടുന്നുണ്ട്.

കർണാടകയിൽ കേന്ദ്രം പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേന സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്. തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് 9 ന് കഴിഞ്ഞ ദിവസം കേടുപാട് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ അണക്കെട്ടിൽനിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.

ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയിൽ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെടുന്ന നിലയും ഉണ്ടായി. ബന്നാർഘട്ട റോഡ്, ജയദേവ് അടിപ്പാത തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗത തടസം നേരിടുന്നുണ്ട്. ഓഗസ്റ്റ് 17 വരെ ബെംഗളൂരുവിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ പദ്ധതി : തുടർ നടപടികൾ നിർത്തിവെക്കാൻ  കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ്‌ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ്‌...

‘ഭർതൃസംരക്ഷണയിലാണെങ്കിലും മക്കൾ അമ്മയ്ക്ക് ജീവിതച്ചെലവ് നൽകണം’ ; സുപ്രധാന ഉത്തരവുമായി ഹെെക്കോടതി

കൊച്ചി : ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ്...

മൂലമറ്റം വൈദ്യുതി നിലയം അടച്ചു ; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെട്ടേക്കും

ഇടുക്കി :  ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു...