Friday, April 10, 2026

തെരുവ് നായ ആക്രമണം: 7 വയസ്സുകാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരനും പരിക്ക്

Date:

(സാങ്കൽപ്പിക ചിത്രം)

കല്യാൺ : മഹാരാഷ്ട്രയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരൻ മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടുകാരന്ന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ദാരുണസംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഏഴ് വയസ്സുകാരൻ നിലേഷ് ബാഗ്ലെയ്ക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്.

രണ്ട് കുട്ടികളെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഖുഷിലിന്റെ ജീവൻ നഷ്ടപ്പെട്ടു. താനെയിലെ ആശുപത്രിയിൽ നിലേഷ് ചികിത്സയിലാണ്. നിലേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നു.

സംഭവത്തിൽ പ്രദേശവാസികൾ ഭയചകിതരാണ്. തെരുവ് നായ ഭീഷണി പരിഹരിക്കാൻ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്നും ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗ്രാമീണർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ എണ്ണം അതിവേഗം വർദ്ധിച്ചുവരികയാണെന്നും, ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ പ്രദേശത്തെ കൊച്ചുകുട്ടികളുടെ മാതാപിതാക്കൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ജനങ്ങൾ പറഞ്ഞു.

സംഭവത്തെത്തുടർന്ന്, ശിവസേന (താക്കറെ വിഭാഗം) കോർപ്പറേറ്റർ തേജശ്രീ ഗെയ്ക്‌വാദും കോർപ്പറേറ്റർ ഉമേഷ് ബോർഗാവ്‌കറും കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) ഉദ്യോഗസ്ഥരെ കണ്ട് അടിയന്തര നടപടികൾ ആവശ്യപ്പെട്ടു. തെരുവ് നായ്ക്കളെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകൾ വിന്യസിക്കണമെന്നും, അവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണവും വാക്സിനേഷൻ ഡ്രൈവുകളും ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...