Friday, April 10, 2026

സ്‌കൂൾ പരിസരത്ത് ലഹരി വിറ്റാൽ കടുത്ത നടപടി, ലൈസൻസ് റദ്ദാക്കും:  മുന്നറിയിപ്പുമായി എക്സൈസ്

Date:

തിരുവനന്തപുരം : സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലേയും പ്രധാനധ്യാപകരുമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടി.   . സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് പിടികൂടിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനദ്ധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അദ്ധ്യയന വർഷത്തോട് അനുബന്ധിച്ച് പോലീസും കർശന ലഹരിവിരുദ്ധ നടപടികളിലേക്ക് നീങ്ങുകയാണ്. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബാരാമതി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, സുനേത്ര പവാറിന് എതിരില്ല

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻ‌സി‌പി നേതാവുമായ അജിത് പവാറിൻ്റെ...

മുറിവേറ്റ വോട്ട് ! ; 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അക്ഷയ നേടി സ്വന്തം വോട്ടവകാശം

തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ്...

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...