Monday, February 23, 2026

ഞാവൽപഴമെന്ന് കരുതി കാട്ടുകായ ഭക്ഷിച്ചു ; ചികിത്സ തേടി വിദ്യാർത്ഥികൾ

Date:

താമരശ്ശേരി : ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർത്ഥികൾ ചികിത്സയിൽ. താമര​ശേരി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചുണ്ടക്കുന്ന് സ്വദേശി അഭിഷേക് ആണ് ആദ്യം ചികിത്സ തേടിയത്. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. പിന്നീടാണ് അഭിഷേകിന്റെ രണ്ട് സുഹൃത്തുക്കൾ കൂടി ചികിത്സ തേടിയെത്തിയത്. ആരോ​ഗ്യനിലയിൽ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ പറിച്ചു ഭക്ഷിച്ചത്. രണ്ടു കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് അഭിഷേകിനെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....