രണ്‍വീറിന് ഷോ തുടരാനും പോഡ്കാസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യാനും സുപ്രീംകോടതി അനുമതി

Date:

ന്യൂഡല്‍ഹി: യുട്യൂബര്‍ രണ്‍വീര്‍ അലഹാബാദിയക്ക് .  പോഡ്കാസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യാനും ഷോകള്‍ തുടരാനും സുപ്രീംകോടതി അനുമതി നല്‍കി. സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന ഷോയിലെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് രണ്‍വീറിന്റെ പോഡ്കാസ്റ്റുകള്‍ സംപ്രേഷണം ചെയ്യുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, രണ്‍വീറിനോട് പോഡ്കാസ്റ്റിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ‘ദ രണ്‍വീര്‍ ഷോ’ മാന്യതയും ധാർമ്മികനയം പാലിക്കുമെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമാണമെന്നുമുള്ള ഉറപ്പാണ് നല്‍കേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് രണ്‍വീറിന്റെ സബ്മിഷന്‍ പരിഗണിച്ചത്. തന്റെ ഏക ഉപജീവനമാര്‍ഗമാണ് പോഡ്കാസ്റ്റ് ഷോയെന്നും 280-ഓളം ജീവനക്കാര്‍ ഈ ഷോയെ ആശ്രയിക്കുന്നുണ്ടെന്നും സബ്മിഷനില്‍ രണ്‍വീര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ രണ്‍വീറിന് അറസ്റ്റില് നിന്ന് ഇടക്കാല സംരക്ഷണവും കോടതി നല്‍കിയിട്ടുണ്ട്. ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയിലെ വിവാദപരാമര്‍ശത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ രണ്‍വീറിനെതിരേ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...

സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി ; ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ...

പാലത്തായി പോക്സോ കേസ് ; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

തലശ്ശേരി : പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്...

ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ : ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ...