തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി ഭാവന. തിരുവനന്തപുരത്ത് ചൊവാഴ്ചയാണ പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികൾ ആഘോഷത്തിൽ ഒത്തുചേർന്നു. മതനേതാക്കൾ, സാമൂഹിക, സാംസ്ക്കാരിക വ്യക്തികൾ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ അതിഥികളായിരുന്നു.
ഡിസംബർ 22ന് ലോക് ഭവനിൽ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവർണർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ നിന്ന് വ്യത്യസ്തമാണ് സർക്കാർ പരിപാടി. പോയവർഷം ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച വിവരം വാർത്തയായിരുന്നു. ഇക്കുറി ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ ക്ഷണം ആർക്കൊക്കെ എന്ന വിവരം പുറത്തുവന്നിട്ടില്ല.
