Saturday, March 14, 2026

പഹൽഗാം പരാമർശത്തിൽ സൂര്യകുമാർ യാദവിന് പിഴ; ഐസിസി നടപടി ചോദ്യം ചെയ്ത് ബിസിസിഐ

Date:

മുംബൈ : ഇന്ത്യൻ ട്വൻ്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).

ഏഷ്യാ കപ്പ് ഗ്രൂപ്പ് 4 മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം പഹൽഗാം ആക്രമണത്തിന്റെ ഇരകൾക്കും ഇന്ത്യൻ സൈന്യത്തിനും സൂര്യകുമാർ യാദവ് സമർപ്പിച്ചതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയ പരാതിയിലാണ് ഐസിസി നടപടി കൈക്കൊണ്ടത്.

സൂര്യകുമാർ യാദവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിയിൽ പരാതി നൽകിയത്. പാക് ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫർഹാനുമെതിരെ ഐസിസി മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ഹാരിസിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും സാഹിബ്‌സാദ ഫർഹാന് ശാസന നൽകുകയും ചെയ്തു.സാഹിബ്‌സാദ ഫർഹാൻ “ഗൺ സെലിബ്രേഷൻ” നടത്തിയതിന് പിഴ ചുമത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ...

കോന്നി മെഡിക്കൽ കോളേജ് വിവാദം: ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു

പത്തനംതിട്ട : പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...