കാസർഗോഡ് : കാസർഗോഡ് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ജില്ലയിൽ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാർഡുകളിലാണ് അവധി. സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നാളെ രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുളള ഗതാഗതവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിടും. ടാങ്കര്‍ ഉയര്‍ത്തി മാറ്റുന്നതിൻ്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം.
വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിക്കും. ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
