Monday, January 12, 2026

താരിഫ് യുദ്ധം: യുഎസ് നിർമ്മിത എഫ്-35 ജെറ്റ് വിമാനങ്ങൾക്ക് പകരം തേടി കാനഡ

Date:

യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരം തേടി കാനഡ. പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ തന്നെ ഇക്കാര്യം പുറത്ത് വിട്ടത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നാണിത്.

കാനഡയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. “ഞങ്ങളുടെ വ്യോമസേന അവർക്ക് ആവശ്യമായ പ്ലാറ്റ്‌ഫോമായി തിരിച്ചറിഞ്ഞ യുദ്ധവിമാനമായിരുന്നു F-35. പക്ഷേ മറ്റ് ബദലുകൾ ഇപ്പോൾ ഞങ്ങൾ അന്വേഷിക്കുകയാണ്.” ബ്ലെയർ സിബിസിയോട് പറഞ്ഞു. എഫ്-35 ജെറ്റുകൾ വാങ്ങുന്നത് ഉപേക്ഷിക്കുമെന്ന് പോർച്ചുഗൽ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഈ സംഭവവികാസം. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ട്രംപ് ഇന്ത്യയ്ക്കും എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു .

എഫ്-35 ജെറ്റുകളുടെ അറ്റകുറ്റപ്പണികൾ, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയെല്ലാം യുഎസിലാണ് നടക്കുന്നത്. കഴിഞ്ഞ വർഷം, യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജിഎഒ) പുറത്തിറക്കിയ ഒരു റിപ്പോർട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും നൂതനവും അഭിലാഷവുമായ പ്രതിരോധ പദ്ധതിയായി വാഴ്ത്തപ്പെടുന്ന എഫ്-35 ന്റെ ചെലവ് വർദ്ധനവും പ്രകടന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...

പിഎസ്എൽവി-സി 62 – ഇഒഎസ്-എന്‍1 ദൗത്യംവിക്ഷേപിച്ചു ; ഭൗമനിരീക്ഷണത്തിനായുള്ള’അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 /ഇഒഎസ്-എന്‍1...

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും...