Friday, April 10, 2026

കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത്തിനെ കണ്ടെത്തി

Date:

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിനെ കണ്ടെത്തി. താമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 36 മണിക്കൂർ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ​പെരമ്പൂറിൽ നിന്നും ​ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ട്രെയിൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന കുട്ടിയെ മലയാളികളാണ് കണ്ടെത്തിയത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി. തസ്മിത്ത് തംസിനെ ആർപിഎഫിന് കൈമാറിയതായാണ് വിവരം.

കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ ഇന്നലെയാണ് കാണാതായത്. അസം സ്വദേശി അൻവർ ഹുസൈന്റെ മകളാണ് തസ്മിത് തംസിൻ. ചൊവ്വ രാവിലെ പത്തോടെ കുട്ടിയെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നു. അതിനുശേഷം കാണാതാവുകയായിരുന്നു. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.         

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബാരാമതി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, സുനേത്ര പവാറിന് എതിരില്ല

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻ‌സി‌പി നേതാവുമായ അജിത് പവാറിൻ്റെ...

മുറിവേറ്റ വോട്ട് ! ; 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അക്ഷയ നേടി സ്വന്തം വോട്ടവകാശം

തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ്...

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...