ചേർത്തല : ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടി ലഭിച്ചത് ചേര്‍ത്തല തുറവൂര്‍ സ്വദേശി ശരത് നായര്‍ക്ക്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത് നായര്‍. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് ശരത് നായര്‍ എസ്.ബി.ഐ തുറവൂര്‍ ശാഖയില്‍ ഹാജരാക്കി.
നറുക്കെടുപ്പ് ദിവസം തന്നെ ഒന്നാം സമമാനം ലഭിച്ച കാര്യം അറിഞ്ഞിരുന്നുവെന്ന് ശരതത് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്കറ്റിന്റെ ചിത്രം ഫോണിലുണ്ടിയരുന്നു. വീട്ടില്‍ പോയി ടിക്കറ്റുമായി ഒത്തു നോക്കി. പത്രങ്ങളിലെ റിസല്‍റ്റും പരിശോധിച്ച് സ്ഥിരീകരിച്ചു. സഹോദരന് മാത്രമെ ടിക്കറ്റ് എടുത്ത കാര്യവും സമ്മാനം ലഭിച്ച കാര്യവും അറിയുമായിരുന്നുള്ളൂ. നേരത്തെ ചെറിയ ടിക്കറ്റുകള്‍ എടുക്കുമായിരുന്നവെങ്കിലും ബംപര്‍ ടിക്കറ്റ് എടുക്കുന്നത് ആദ്യമായിട്ടാണെന്ന് ശരത് പറഞ്ഞു.