Thursday, August 27, 2026

ആ ഭാഗ്യശാലി തുറവൂര്‍ സ്വദേശി ; 25 കോടി ശരത് നായര്‍ക്ക്

Date:

ചേർത്തല : ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടി ലഭിച്ചത് ചേര്‍ത്തല തുറവൂര്‍ സ്വദേശി ശരത് നായര്‍ക്ക്. നെട്ടൂരിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത് നായര്‍. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് ശരത് നായര്‍ എസ്.ബി.ഐ തുറവൂര്‍ ശാഖയില്‍ ഹാജരാക്കി.

നറുക്കെടുപ്പ് ദിവസം തന്നെ ഒന്നാം സമമാനം ലഭിച്ച കാര്യം അറിഞ്ഞിരുന്നുവെന്ന് ശരതത് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്കറ്റിന്റെ ചിത്രം ഫോണിലുണ്ടിയരുന്നു. വീട്ടില്‍ പോയി ടിക്കറ്റുമായി ഒത്തു നോക്കി. പത്രങ്ങളിലെ റിസല്‍റ്റും പരിശോധിച്ച് സ്ഥിരീകരിച്ചു. സഹോദരന് മാത്രമെ ടിക്കറ്റ് എടുത്ത കാര്യവും സമ്മാനം ലഭിച്ച കാര്യവും അറിയുമായിരുന്നുള്ളൂ. നേരത്തെ ചെറിയ ടിക്കറ്റുകള്‍ എടുക്കുമായിരുന്നവെങ്കിലും ബംപര്‍ ടിക്കറ്റ് എടുക്കുന്നത് ആദ്യമായിട്ടാണെന്ന് ശരത് പറഞ്ഞു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....