മൃതദേഹം അർജുൻ്റേത്‌ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്‌

Date:

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡിഎൻഎ സ്ഥിരീകരിച്ചു. അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. രണ്ട് ഡിഎൻഎയും പരിശോധിച്ച്‌ ഒത്തു പോകുന്നോയെന്ന്‌ നോക്കി. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ്‌ പരിശോധനയ്ക്ക് അയച്ചിരുന്നത്‌. ഇനി അർജുന്റെ മൃതദേഹം കോഴിക്കോട്ട്‌ എത്തിച്ച് ഉടൻ ബന്ധുക്കൾക്ക് കൈമാറും.

കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക. സെപ്തംബർ 25ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും ലോറിയുടെ ക്യാബിനിൽ മൃതദേഹവും കണ്ടെത്തിയത്. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ്...

ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച...