റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവം: അമിത വേഗതയിൽ പരക്കം പാഞ്ഞ കാറുകളിലൊന്ന് ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ

Date:

കോഴിക്കോട് : റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കാറുകൾ അമിതവേഗത്തിലായിരുന്നെന്നു  നാട്ടുകാർ. രാവിലെ ഏഴു മണിയോടെയാണ് ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തെ റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുന്നിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആൽവിൻ റോഡിന്റെ മദ്ധ്യത്തിൽ നിന്നു വിഡിയോ ചിത്രീകരണം ആരംഭിച്ചു.

അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾക്ക് നിയന്ത്രണം വിട്ടെന്നു തോന്നിയ ആൽവിൻ  റോഡരികിലേക്ക് മാറിയെങ്കിലും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  റോഡിൽ തലയടിച്ചു വീണ ആൽവിന് തലക്കും നട്ടെല്ലിനും പരുക്കേറ്റു. കാറുകൾ ഓടിച്ചിരുന്നവർ തന്നെ ആൽവിനെ എടുത്തു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളയിൽ ഭാഗത്തു വാഹനങ്ങൾ അപകടകരമായി ഓടിച്ചു റീൽസ് എടുക്കുന്നതു പതിവാണെന്നു തദ്ദേശവാസികൾ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി റീൽസ് നിർമ്മിക്കുകയാണ്. വാഹനങ്ങൾ അതിവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലും മറ്റും ഓടിച്ചാണു റീൽസ് എടുക്കുന്നത്. അതിനിടയിൽ ആളുകൾ നടന്നു പോകുന്നതും മറ്റു വാഹനങ്ങൾ പോകുന്നതും ഒന്നും ശ്രദ്ധിക്കില്ല. പ്രഭാത സവാരിക്കു ബീച്ചിലെത്തുന്നവർ ഭയന്നാണു നടക്കുക.

അപകടം വരുത്തിയ രണ്ടു കാറുകളും വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസ് കസ്റ്റഡിയിൽ എടുത്തു. അപകടസമയത്ത് സംഘത്തിലുണ്ടായിരുന്നവർ നൽകിയ വിവരം അനുസരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയ വാഹനമല്ല ഇടിച്ചതെന്നാണ് സൂചന. ഒരു വാഹനം തെലങ്കാനയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിന് കേരളത്തിൽ ഓടുന്നതിനുള്ള എൻഒസി ഇല്ലെന്നാണ് ആർടിഒയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ആൽവിന്റെ മൊബൈലും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളിൽനിന്ന്, ഇടിച്ച കാർ ഏതാണെന്ന് കണ്ടെത്താൻ സാധിച്ചേക്കും. എന്നാൽ പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

സാബിത് കല്ലിങ്കൽ എന്നയാളുടെയാണ് കാറുകൾ. ആഡംബര കാറുകളുടെ ഇടപാടാണ് ഇയാൾക്ക്. സ്ഥിരമായി വാഹനങ്ങളുടെ റീൽസ് എടുക്കുന്ന ആളാണ് സാബിത്. ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തോളം ഫോളോവേഴ്സുണ്ട്. സാബിത്തിന് വേണ്ടി ആൽവിൻ സ്ഥിരമായി റീൽ എടുത്തു നൽകാറുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും ആൽവിന്റെ സംസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...