Tuesday, February 10, 2026

ശിശുക്ഷേമ സമിതിയിൽ കുട്ടിയെ ആയമാർ മുറിവേൽപ്പിച്ച സംഭവം; ഒരാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടു

Date:

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ മുറിവേൽപ്പിച്ച സംഭവത്തിൽ ഒരാഴ്ച കാലം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടുവെന്ന് ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി. പിരിച്ചുവിട്ടവരിൽ മൂന്നു പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കർശന നടപടിയുണ്ടാകും. ഇത്തരമൊരു സംഭവം ശ്രദ്ധയിൽ വന്ന ഉടൻ നിയമ നടപടിയിലേക്കാണ് പോയത്. ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാകരുതെന്നതിൻ്റെ ഭാഗമായാണ് പരാതി നൽകിയതെന്നും  അരുൺ ഗോപി വ്യക്തമാക്കി. കുട്ടിയെ നുള്ളിയ പാടുകളാണ് കണ്ടതെന്നും, തുടർന്നാണ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു.

താൽക്കാലിക ആയമാരായ മഹേശ്വരി സിന്ധു അജിത എസ് കെ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് കുട്ടിയെ സ്ഥിരമായി പരിചാരിച്ചിരുന്നത്. ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ആയമാർക്കെതിരെയും പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2026-ലെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൗദി അറേബ്യ ; വിസാവിതരണം ആരംഭിച്ചു

ജിദ്ദ : 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള (1447 ഹിജ്റ വർഷം) ഒരുക്കങ്ങൾക്ക്...

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം :  ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി...

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന്...

ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടിയ്ക്ക് പിറകെ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡിയും; ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...