(ഫോട്ടോ: ഇടത് 1970 കളിലെ ഡൽഹി (കടപ്പാട് :@vigraharaja X) ; വലത്ത് PTI എക്സിൽ പങ്കുവെച്ച ‘ന്യൂ’ഡൽഹി )
ന്യൂഡൽഹി : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പാളിയ ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, തലസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 352 ആണ്. ചൊവ്വാഴ്ചത്തെ വായു ഗുണനിലവാര സൂചിക ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 80 പോയിന്റിൻ്റെ വർദ്ധനവ് !
ഡൽഹിയിലുടനീളമുള്ള 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 32 എണ്ണത്തിലും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ ശ്രേണിയിലാണെന്ന് ഡാറ്റ കാണിക്കുന്നു, പ്രധാന പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ‘ഗുരുതര’ വിഭാഗത്തിലേക്ക് താഴ്ന്നു
