ഭരണഘടന ഉറപ്പുനൽകിയിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു : മാര്‍ ജോസഫ് പാംപ്ലാനി

Date:

തലശ്ശേരി : മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇത്തരത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തികൊണ്ടാണ് ദുഃഖവെള്ളി ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പരിഹാര പ്രദക്ഷിണം നടത്താന്‍ അനുവാദം ഇല്ലാത്ത പല സ്ഥലങ്ങളും ഭാരതത്തിലുണ്ട്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജബല്‍പുരിലും മണിപ്പൂരിലും ക്രിസ്ത്യാനി ആയതിന്റെ പേരില്‍ പലരും പീഡ അനുഭവിച്ചു.” – അദ്ദേഹം പറഞ്ഞു. കുരിശിന്റെ വഴി പരിപാടിയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനം.

മതവും രാഷ്ട്രീയവും ഒന്ന് ചേരുമ്പോള്‍ നീതിയും സത്യവും കുഴിച്ച് മൂടപ്പെടാനും നിഷ്‌കളങ്കര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടാനുമുള്ള അവസരം ഒരുക്കുന്നുവെന്നും പാംപ്ലാനി വിമര്‍ശിച്ചു. എല്ലാവര്‍ക്കും നീതി കിട്ടണം എന്നാണ് ഈ കുരിശിന്റെ വഴി ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....

ഭക്ഷ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവന പിൻവലിച്ച് നിയമസഭയിൽ ക്ഷമാപണം നടത്തി വിഡി സതീശൻ ;  അനുകരണീയ മാതൃകയെന്ന് സ്പീക്കർ

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ പരാമർശം...

സൈബറാക്രമണത്തിന് ഇരയായ കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ...

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...