പത്തനംതിട്ട : വാജിവാഹനം തന്ത്രി രാജീവരര് കണ്ഠരർക്ക് കൈമാറിയതിൽ തന്ത്രിക്കും അന്നത്തെ യുഡിഎഫ് ദേവസ്വം ഭരണസമിതിക്കും കുരുക്കാവും. വാജിവാഹനം ഉൾപ്പെടെ ദേവസ്വം സ്വത്തുക്കളൊന്നും തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് 2012 – ൽ പുറത്തിറക്കിയ ഉത്തരവിൽ ബോര്‍ഡ് കമ്മീഷണര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് നിലനിൽക്കെയാണ് പ്രയാര്‍ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായുള്ള ദേവസ്വം ബോര്‍ഡ് വാജി വാഹനം 2017-ൽ തന്ത്രിക്ക് നല്‍കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് ഉത്തരവിൽ പറയുന്നത്.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ബോര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ അംഗങ്ങളായിരുന്നു. തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ആചാരമാണെന്നായിരുന്നു അജ് തറയിലിന്റെ വാദം. 2017- ല്‍ ശബരിമലയിലെ കൊടിമരം മാറ്റി നിർമ്മിച്ച സമയത്താണ് തന്ത്രി വാജി വാഹനം തനിക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതും ഉത്തരവ് കാറ്റിൽപ്പറത്തി ദേവസ്വം ബോർഡ് അത് നൽകുന്നതും. സ്വര്‍ണ്ണക്കവർച്ചക്കേസില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടി
നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെത്തിയത്.
