പാലക്കാട്ടേത് വര്‍ഗീയതയുടെ വിജയം; സരിന്‍ മുതല്‍ക്കൂട്ട്; സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് എം വി ഗോവിന്ദൻ

Date:

വര്‍ഗീയശക്തികളെ കോര്‍ത്തിണക്കിയാണ് പാലക്കാട്ട് യുഡിഎഫ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാ അത്തെ ഇസ്​ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് ആദ്യം അവിടെ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ മികച്ച സ്ഥാനാർത്ഥിയാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായെന്നും കേരളം മുഴുവനും ഇന്നത് അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള വോട്ടിന്‍റെ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞു. ഇടതു മുന്നണിയെ എഴുതിത്തള്ളേണ്ട സീറ്റല്ല പാലക്കാടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡോ. പി. സരിന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടില്‍ യുഡിഎഫിനുണ്ടായത് സ്വാഭാവിക ജയമാണ്. കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും അതാവര്‍ത്തിച്ചെന്നേയുള്ളൂ. ഭരണവിരുദ്ധ വികാരമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെക്കാളും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ചേലക്കരയില്‍ സാധിക്കുമായിരുന്നില്ല. യുഡിഎഫിന് അങ്ങനെ പറയാന്‍ ആഗ്രഹമുണ്ട്. അത് പ്രകടിപ്പിക്കട്ടെയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2026 ഐപിഎല്‍ : താരലേലം അബുദാബിയിലേക്ക് 

മുംബൈ : ഐപിഎല്‍ താരലേലം ഇത്തവണ അബുദാബിയിൽ നടക്കും. ഡിസംബര്‍ 15,...

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ; റെക്കോർഡ് പോളിംഗ്, 5 മണിവരെ 67.14%

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന...

കേരള കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദ്യാർത്ഥിനികൾ ; അദ്ധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ : കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. കലാമണ്ഡലം...

ശബരിമല സ്വർണ്ണക്കവർച്ച : ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...