Wednesday, September 30, 2026

രാജ്യത്തിൻ്റെ കാർഷിക മേഖലയെ യുഎസ് കോർപ്പറേറ്റുകൾക്ക് അടിയറവെച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കർഷക സംഘടനകൾ

Date:

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്
സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ
ഉൾപ്പെടെ നിരവധി കർഷക സംഘടനകൾ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദ്ദിഷ്ട ഇടക്കാല വ്യാപാര കരാർ ചട്ടക്കൂട് ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേറ്റുകൾക്ക് പൂർണ്ണമായും അടിയറ വെയ്ക്കുന്നതിന് തുല്യമാണെന്ന്  സംയുക്ത് കിസാൻ മോർച്ച (എസ്‌കെഎം) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉടൻ രാജിവെയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കാരാറിനെതിരെ രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിൽ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് വ്യക്തമാക്കിയ എസ്‌കെഎം നേതാക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിക്കുമെന്നും ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി 12 ലെ പൊതു പണിമുടക്കിന് എസ്‌കെഎം പിന്തുണയും നൽകി.

ഉണങ്ങിയ ഡിസ്റ്റിലർ ധാന്യങ്ങൾ, മൃഗങ്ങളുടെ തീറ്റയ്ക്കുള്ള ചുവന്ന സോർഗം, സോയാബീൻ എണ്ണ തുടങ്ങിയ ഇനങ്ങൾക്ക് വിപണി തുറക്കുന്നതിലൂടെ കാർഷിക മേഖലയിൽ ഈ വ്യാപാര കരാർ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) നേതാവ് കൃഷ്ണ പ്രസാദ് പറഞ്ഞു, കൂടാതെ ഇത് ക്ഷീരമേഖലയെയും ബാധിക്കുമെന്ന് അവകാശപ്പെട്ടു. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും (EU) ഉള്ള കരാറുകൾ അവരുടെ “സ്തംഭനാവസ്ഥയിലുള്ള” സമ്പദ്‌വ്യവസ്ഥകൾക്ക് ഗുണം ചെയ്യുന്നതിനപ്പുറം  ഇന്ത്യയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആക്ടിവിസ്റ്റ് സുനിലവും ക്രാന്തികാരി കിസാൻ യൂണിയൻ (പഞ്ചാബ്) നേതാവ് ദർശൻ പാലും പറഞ്ഞു, സംഘടനയിലെ അംഗങ്ങൾ ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.
കുറഞ്ഞ വരുമാനത്തിന്റെ പ്രശ്‌നങ്ങൾ അനുഭവിയ്ക്കുന്നവരും വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തവരുമായ കർഷകരെ ഈ കരാർ കൂടുതൽ ബാധിക്കുമെന്ന് ദർശൻ പാൽ പറഞ്ഞു. ക്രാന്തികാരി കിസാൻ യൂണിയൻ (പഞ്ചാബ്) അംഗങ്ങൾ ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

ഈ കരാറുകൾ ഗ്രാമങ്ങളിലെ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവർ ചോദ്യം ചെയ്തു തുടങ്ങിയെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കരാറുകൾക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേരാൻ അദ്ദേഹം കർഷകരോട് ആഹ്വാനം ചെയ്തു.

“കൃഷിയും ക്ഷീരമേഖലയും സ്വതന്ത്ര വ്യാപാര കരാറുകൾക്ക് പുറത്താണെന്നും കാർഷിക താൽപ്പര്യങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നുമുള്ള വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ വാദത്തെ നിരാകരിക്കുന്നതാണ് ഈ ചട്ടക്കൂട്,” എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു.

1 COMMENT

  1. Youtube blow jobs videosFree pictures creamed
    vaginasEscort gay service tianjinWoman’s bare bottomNude ari meyersMarianna escortSammi pornWhat are 120 format film stripsLong hair
    sexy face xnxx Anal vouyuerHot jessica rabbit pornSpokane escort servicesRagnarok online pornRobots.txt xxxBreast cancer songbookFuck the landlord for rentFuck a czech woman xnxxy.cc Naked
    japanese housewife sydneyJap girls tgpGolden thumb softwareLesbian mpeg youngPale red head tgpVintage ceramic flower frogTeen girl group pornTeen mothers picturesMudd
    sills and bottom rails xnxx Mere pleasure than thingsBlack
    bbw bitchAsian euEarly sex in filmDogs and sexSex slaves filetype aviAlice in wonderland sexy
    xostumeDicks restaurant seattlePee accident storiesTamara witmer lesbianLesbian fingering at the cottageStroking
    for cumWhy do some girls have hairy arms

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...