കലോത്സവ മൂല്യനിർണയ പരാതികൾക്ക് പഞ്ഞമില്ല; പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Date:

കൊച്ചി: സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കലോത്സവ മൂല്യനിർണയ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്കൂൾ കലോത്സവ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാർത്ഥിയുടെ ഹർജിയിലാണ് ഹൈക്കോടതി വിമർശനം. സ്കൂൾ കലോത്സവ മൂല്യനിർണയത്തിൽ ദുർഗന്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. കലോത്സവ മൂല്യ നിർണയത്തിന്റെ വേരുകൾ തേടിപ്പോയാൽ അക്കാര്യം വ്യക്തമാകും. വിധികർത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനമെന്നും ഹൈക്കോടതി പറഞ്ഞു. പതിവുപോലെ, 63–ാം സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചപ്പോഴും വിധിനിർണ്ണയ പരാതികളുമായി ഹർജികൾ കോടതി കയറി തുടങ്ങിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...