Thursday, April 9, 2026

‘പണം വാങ്ങി മേയർ പദവി വിറ്റു, എന്നെ തഴഞ്ഞു’; ആരോപണവുമായി ലാലി ജെയിംസ്

Date:

തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നൽകാതെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പിലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിലിനോട് വേദനയോടുകൂടി ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയെന്ന് ലാലി ജെയിംസ് പറഞ്ഞു.

കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറ‍ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...