മോഷ്ടാവിന് പാലും പ്രിയം! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ‌ നിന്ന്  ജീവനക്കാരൻ മോഷ്ടിച്ചത് 25 ലീറ്റർ പാൽ, പിടികൂടി വിജിലൻസ്

Date:

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് 25 ലീറ്റർ പാൽ മോഷ്ടിച്ചതിന് പിടിയിലായത്. പാൽ മോഷണം പതിവായപ്പോൾ ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.

കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം ക്ഷേത്രത്തിലെ മണലിൽ പൂഴ്ത്തിയ നിലയിൽ സ്വർണദണ്ഡ് കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പാൽ മോഷണവും.  മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമം നടന്നതായി ആരോപണവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ; 1063 ക്യുസെക്സ് വെള്ളം ഒഴുക്കിക്കളയും

ചെറുതോണി : മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 1063 ക്യുസെക്സ്...

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ; സമരക്കാർക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍

ലേ : ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിരമിച്ച...

ഇടുക്കിയിൽ പെരുമഴ; വീടുകളിലും കടകളിലും വെള്ളം കയറി, മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച രാവിലെ തുറക്കും, കല്ലാർ ഡാം തുറന്നു

ചെറുതോണി : തുലാവർഷത്തിൻ്റെ വരവറിയിച്ച്  ഇടുക്കിയിൽ പെരുമഴ. തവള്ളിയാഴ്ച രാത്രിയോടെ പെയ്തിറങ്ങിയ...

190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും ; വെല്ലുവിളികൾ മറികടന്ന് തുരങ്കപാത

ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും....