സിക്കിമിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു; ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി

Date:

[ Photo Courtesy :X ]

ഗാങ്‌ടോക്ക് : ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വടക്കൻ സിക്കിമിലെ ചാറ്റനിൽ സൈനിക ക്യാമ്പിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ മൂന്ന് സൈനികർ മരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായും റിപ്പോർട്ട്. പ്രതികൂലമായ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മരണപ്പെട്ട ഹവ് ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ ആറ് പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ത്രിശക്തി കോർപ്‌സ് ജനറൽ ലെഫ്റ്റനന്റ് ജനറൽ സുബിൻ മിനാവല്ല സ്ഥലത്തെത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ വൻ മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളമാണ്.
മഴക്കെടുതിയിൽ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഞായറാഴ്ച 18 വാഹനങ്ങൾ ലോവർ സോംഗുവിലെ ഫിഡാങ്ങിൽ എത്തി.

വിനോദസഞ്ചാരികളുടെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കുന്നത് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിനിന്റെ നേതൃത്വത്തിലാണ്. തദ്ദേശ ഭരണകൂടം, പോലീസ്, സൈന്യം, ബിആർഒ, ഐടിബിപി, വനം വകുപ്പ്, ലാച്ചുങ് ദ്സുംസ, ടിഎഎഎസ്, എസ്എച്ച്ആർഎ, ഡ്രൈവർമാരുടെ അസോസിയേഷനുകൾ, മറ്റ് ടൂറിസം പങ്കാളികൾ, പ്രദേശവാസികൾ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെയാണ് തിങ്കളാഴ്ച രാവിലെ ലാച്ചുങ്ങിൽ നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നത് ആരംഭിച്ചത്.

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 284 ടൂറിസ്റ്റ് വാഹനങ്ങളിലും 16 ബൈക്കുകളിലുമായി 737 പുരുഷന്മാരും 561 സ്ത്രീകളും 380 കുട്ടികളും ഉൾപ്പെടെ ആകെ 1,678 വിനോദസഞ്ചാരികളെ  ഫിഡാങ്ങിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ടുണ്ട്.

മെയ് 30,31 തിയ്യതികളിൽ തന്നെ രാത്രിയിൽ വടക്കൻ സിക്കിമിൽ തുടർച്ചയായ മഴയും മേഘവിസ്ഫോടനവുമുണ്ടായിരുന്നു. ഇതുമൂലം പ്രധാന റോഡുകൾക്കും പാലങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. ടീസ്റ്റ നദി 35-40 അടി ഉയരത്തിൽ കരകവിഞ്ഞൊഴുകി. ഗതാഗതം വിച്ഛേദിക്കപ്പെട്ടു. ഗാങ്‌ടോക്ക്-ചുങ്‌താങ്, ചുങ്‌താങ്-ലാച്ചെൻ/ലാച്ചുങ് മേഖലകളിൽ BRO യുടെ പ്രോജക്റ്റ് സ്വസ്തിക് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...