തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, ആസൂത്രിത ഗൂഡാലോചന, വിവരാവകാശ അപേക്ഷ നല്‍കും – വിഎസ് സുനില്‍കുമാർ

Date:

തൃശ്ശൂര്‍: പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്. അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കിയതിന് പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു..

യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തു വരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്. പൂരപ്പറമ്പിൽ എം ആർ അജിത് കുമാറിന്‍റെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു.
പോലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്. മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം

ആർഎസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു. സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. രോഗികളെ കൊണ്ടുവരേണ്ട ആംബുലൻസ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു. തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...