Monday, January 12, 2026

തൃശൂർ അകമലയിൽ റെയിൽവെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Date:

[പ്രതീകാത്മക ചിത്രം]

തൃശൂർ : വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവെ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്. ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്സ് (12201), നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട് – പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.

തൃശൂരിൽ നിന്ന് വൈകിട്ട് 5.30ന് ഷൊർണൂരിലേക്കു പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ വൈകിട്ട് ഏഴരയ്ക്ക് മാത്രമെ പുറപ്പെടൂ. ഷൊർണൂരിൽ നിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിൻ 29ന് പുലർച്ചെ 1.10ന് പുറപ്പെടുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...