മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ കൂടി മരിച്ചു; മരണസംഖ്യ 16 ആയി ഉയർന്നു

Date:

(Photo Courtesy : X)

നാഗ്പൂർ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 16 ആയി. വൃക്ക തകരാറിലായി ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി ചൊവ്വാഴ്ച മരിച്ചു. കോൾഡ്രിഫ് എന്ന കഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് മരണങ്ങൾ സംഭവിച്ചത്. ഇതുവരെ ജില്ലയിൽ ഒരു പെൺകുട്ടിയുടെ മരണം ഉൾപ്പെടെ 16 കുട്ടികൾ മരിച്ചതായി അഡീഷണൽ കളക്ടർ ധീരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു

കോൾഡ്രിഫ് എന്ന കഫ് സിറപ്പിൻ്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജില്ലയിൽ ഇതേ സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ചൊവ്വാഴ്ച നാഗ്പൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ വച്ച് മരിച്ച രണ്ട് വയസ്സുകാരി ജയുഷ യദുവൻഷിയും ഒരു ദിവസം മുമ്പ് നാഗ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ധനി ദെഹാരിയയും മരിച്ചിരുന്നു. പ്രാദേശിക ഡോക്ടർമാർ നിർദ്ദേശിച്ച സിറപ്പ് കഴിച്ചതിനെത്തുടർന്ന് കുട്ടികളുടെ ആരോഗ്യം വഷളായതായും ഇത് വൃക്ക തകരാറിലേക്ക് നയിച്ചതായും കുട്ടികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ചിന്ദ്വാരയിൽ നിന്നുള്ള മറ്റ് ആറ് കുട്ടികളെങ്കിലും നാഗ്പൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്യുകയും സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ചിന്ദ്വാര ആസ്ഥാനമായുള്ള ഡോക്ടർ പ്രവീൺ സോണിയെ അശ്രദ്ധ ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ആസ്ഥാനമായുള്ള കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...

മെഡിക്കൽ എമർജൻസി:  തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി സൗദിയ എയർലൈൻസ് വിമാനം

തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന്  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി...