മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈൻ. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിൽ പ്രതിദിനം 3,55,000 ബാരൽ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന കിറിഷി എണ്ണ ശുദ്ധീകരണശാലയാണ് ആക്രമണത്തിനിരയായത്. ആക്രമണം യുക്രൈന്‍ സൈന്യവും റഷ്യന്‍ അധികൃതരും സ്ഥിരീകരിച്ചു. കിറിഷിയില്‍ മൂന്ന് ഡ്രോണുകള്‍ പതിച്ചതായും അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായെന്നും റീജിയണല്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഡ്രോഡ്‌സെന്‍കോ പറഞ്ഞു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ പൊട്ടിത്തെറിയുടെയും തുടർന്നുണ്ടായ തീപ്പിടിത്തത്തിൻ്റെയും ദൃശ്യങ്ങൾ യുക്രൈന്‍ പങ്കുവെച്ചു. റഷ്യയുടെ യുദ്ധത്തിന് സാമ്പത്തികസൗകര്യം ലഭ്യമാക്കുന്നത് എണ്ണ ശുദ്ധീകരണശാലകളാണെന്ന ആരോപണം ശക്തമായി നിലനിൽക്കെ യുക്രൈൻ റഷ്യയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും ഇവയെ ലക്ഷ്യം വെച്ചുള്ളതാണ്.
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 12 റഷ്യൻ എണ്ണ ശുദ്ധീകരണശാലകളിലായി യുക്രെയ്ൻ 17 ആക്രമണങ്ങളാണ് നടത്തിയത്. അതിങ്ങനെ –
ഓഗസ്റ്റ് 2
1. നോവോകുയ്ബിഷെവ്സ്ക് ഓയിൽ റിഫൈനറി
2. റിയാസൻ ഓയിൽ റിഫൈനറി
ഓഗസ്റ്റ് 7
3. അഫിപ്സ്കി ഓയിൽ റിഫൈനറി
ഓഗസ്റ്റ് 10
4. സരടോവ് ഓയിൽ റിഫൈനറി
ഓഗസ്റ്റ് 14
5. വോൾഗോഗ്രാഡ് ഓയിൽ റിഫൈനറി
ഓഗസ്റ്റ് 15
6. സിസ്രാൻ ഓയിൽ റിഫൈനറി
ഓഗസ്റ്റ് 19
7. വോൾഗോഗ്രാഡ് ഓയിൽ റിഫൈനറി (രണ്ടാം പണിമുടക്ക്)
ഓഗസ്റ്റ് 21
8. നോവോഷക്റ്റിൻസ്ക് ഓയിൽ റിഫൈനറി
ഓഗസ്റ്റ് 24 (രണ്ടാം പണിമുടക്ക്)
9. സിസ്രാൻ ഓയിൽ റിഫൈനറി
ഓഗസ്റ്റ് 28
10. കുയിബിഷെവ് ഓയിൽ റിഫൈനറി
11. അഫിപ്സ്കി ഓയിൽ റിഫൈനറി (രണ്ടാം പണിമുടക്ക്)
ഓഗസ്റ്റ് 30
12. ക്രാസ്നോഡർ ഓയിൽ റിഫൈനറി
13. സിസ്രാൻ ഓയിൽ റിഫൈനറി (മൂന്നാം പണിമുടക്ക്)
സെപ്റ്റംബർ 5
14. റിയാസൻ ഓയിൽ റിഫൈനറി (രണ്ടാം പണിമുടക്ക്)
സെപ്റ്റംബർ 7
15. ഇൽസ്കി ഓയിൽ റിഫൈനറി
സെപ്റ്റംബർ 13
16. നോവോ-ഉഫ ഓയിൽ റിഫൈനറി
സെപ്റ്റംബർ 14
17. കിരിഷി ഓയിൽ റിഫൈനറി
റഷ്യയിലെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 42% ഈ ശുദ്ധീകരണശാലകളാണ്.