കേന്ദ്രബജറ്റ് : സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താവുന്ന ഇടങ്ങൾ പരിശോധിക്കാൻ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി.

Date:

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താവുന്ന ഇടങ്ങൾ പരിശോധിച്ച് പദ്ധതികൾക്ക് രൂപം കൊടുക്കാനാവുമോ എന്ന് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിന് ഉൾപ്പെടെ കേന്ദ്രം നീക്കിവച്ച തുക ഏത് വിധേന സംസ്ഥാനത്തിൻ്റെ വികസനത്തിനായി ഉപയോഗപ്പെടുത്താനാവുമെന്നും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

കേരളം ആവശ്യപ്പെട്ടതൊന്നും ബജറ്റ് അംഗീകരിക്കാതിരുന്നതിൽ കടുത്ത പ്രതിഷേധം പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും മുഖ്യമന്ത്രി കത്തു വഴി അറിയിക്കുമെങ്കിലും പ്രതിഷേധം നടത്തി മാറിനിന്ന് സംസ്ഥാന വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന പദ്ധതികൾ ലഭിക്കാതെ പോകരുതെന്ന തീരുമാനം കൂടി ഈ അടിയന്തര യോഗത്തിൻ്റെ പിന്നിലുണ്ട്. ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. 

മൂലധനച്ചെലവിനു പലിശയില്ലാത്ത ദീർഘകാല വായ്പയായി സംസ്ഥാനങ്ങൾക്കു നൽകാൻ ഒന്നരലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബൃഹദ് പദ്ധതികൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് 50 വർഷത്തേക്കു സംസ്ഥാനങ്ങൾക്ക് ഈ തുക നൽകുന്നത്. 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സംസ്ഥാനം കഴിഞ്ഞ വർഷം 3000 കോടി രൂപ ഈയിനത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സഹായത്തോടെയുള്ള മറ്റു പദ്ധതികളുടെ ബ്രാൻഡിങ്ങിനു സംസ്ഥാനം വഴങ്ങാതിരുന്നതിനാൽ വായ്പസഹായം ലഭിച്ചില്ല. പുതിയ സാഹചര്യത്തിൽ ഏതെല്ലാം വൻകിട പദ്ധതികൾക്കു കേന്ദ്രത്തിന്റെ ദീർഘകാല വായ്പസഹായം നേടാനാകും എന്നതാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പശ്ചാത്തല വികസനം അടിയന്തര വിഷയമായി മുൻപിലുണ്ട്.  അടുത്ത രണ്ടുവർഷത്തിനകം പൂർത്തിയാക്കുന്നതിനും തുടങ്ങി വയ്ക്കുന്നതിനുമായി എല്ലാ വകുപ്പുകളിൽനിന്നും സർക്കാർ ശുപാർശകൾ തേടിയിരുന്നു.
ഇവയിൽ വലിയ മുതൽ മുടക്കു വേണ്ട പദ്ധതികൾക്കു കേന്ദ്ര ബജറ്റ് പ്രയോജനപ്പെടുത്താമോ എന്നതു ചർച്ച ചെയ്യും. സിപിഎം സംസ്ഥാന നേതൃയോഗ നിർദ്ദേശങ്ങൾക്കനുസൃതമായി ജനകീയ പദ്ധതികൾക്കു മുൻഗണന നിശ്ചയിക്കുന്നതും ചർച്ചയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...