ദുരിതക്കയത്തിൽ ഉത്തരകാശി ; കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിനവും തുടരുന്നു

Date:

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലി ദുരിതക്കയത്തിലാണ് ഇപ്പോഴും. തുടർച്ചയായ ആറാം ദിവസവും രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്ക്. ഓപ്പറേഷൻ സിന്ദഗിയുടെ കീഴിൽ ഇന്ത്യൻ സൈന്യവും സംസ്ഥാന സർക്കാരും മറ്റ് ഏജൻസികളും നടത്തിയ ഏകോപിത രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത പ്രദേശത്തെ എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു കഴിഞ്ഞു.

(ഫോട്ടോ കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ /X)

രക്ഷാപ്രവർത്തനങ്ങൾക്ക് പുറമേ ദുരന്തം വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനരധിവാസത്തിന് മേൽനോട്ടം വഹിക്കുന്നതിനും ദീർഘകാല പരിഹാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റവന്യൂ സെക്രട്ടറി (ചെയർമാൻ) സുരേന്ദ്ര പാണ്ഡെ, ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ അതോറിറ്റി സിഇഒ ആശിഷ് ചൗഹാൻ, അഡീഷണൽ സെക്രട്ടറി (ധനകാര്യം) ഹിമാൻഷു ഖുറാന എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

ധാരാളിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീട് പൂർണ്ണമായും തകർന്നവർക്കും മുഖ്യമന്ത്രി 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതബാധിത കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് റേഷൻ സാധനങ്ങളും അനുവദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ...

ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ...

ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് പൂർത്തിയായി. തൃശ്ശൂർ ചാലക്കുടി...