വയനാട് കളക്ടറേറ്റിൽ ഒരുങ്ങുന്നു ‘വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക്’

Date:

കൽപ്പറ്റ : വയനാട് കളക്ടറേറ്റിൽ വേസ്റ്റ് വണ്ടർ പാർക്കൊരുങ്ങുന്നു. ഡ്രീം സിവിൽസ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗിച്ചാണ് വിശ്രമത്തിനും വിനോദത്തിനുമായി
പാർക്ക് നിർമ്മിക്കുന്നത്. കളക്ടറേറ്റ് പരിസരത്തെ ഉപയോഗ്യശൂന്യമായ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയാണ് പാർക്കിനായി പുനരുപയോഗിക്കുന്നത്.

അംബാസഡർ കാറിൽ മനോഹരമായ ചിത്രപ്പണികൾ ചെയ്തുള്ള സെൽഫി പോയിന്റ്, വിശ്രമിക്കാനായി ഭംഗിയുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് പാർക്കിലുണ്ടാവുക. കളക്ടറേറ്റിലെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി മനോഹരമാക്കുന്നത്.

സ്വച്ഛ് ഭാരത് മിഷൻ അർബൻ സ്വച്ഛ് സർവേക്ഷൺ പ്രവർത്തനങ്ങളിലുൾപ്പെടുത്തിയാണ് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വേസ്റ്റ് വണ്ടർ പാർക്കിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ശുചിത്വമിഷൻ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related