നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ചു;  ആഭ്യന്തര അന്വേഷണത്തിന്  കെഎംആർഎൽ

Date:

കൊച്ചി : വൈപ്പിനിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ചു. യാത്രക്കാർക്കും പരിക്കില്ല. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കെഎംആർഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈപ്പിൻ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന റോ-റോയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. റോ-റോയുടെ കൈവരികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിനാൽ ആർക്കും പരുക്കേറ്റില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.

ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവ്വീസ് രണ്ടര മണിക്കൂർ നിർത്തിവെച്ചു. ഒഴുക്കിന്റെ ശക്തി കുറയുന്നതുവരെ സര്‍വ്വീസ് മരവിപ്പിക്കുകയും അതിനുശേഷം സര്‍വ്വീസ് പുരനാരംഭിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...

വിഷവായു ശ്വസിച്ച് ഡൽഹി ;  പത്താം ദിവസവും ദുരിത വഴിയിൽ

ന്യൂഡൽഹി : വിഷവായുവിൽ നിന്ന് മോചനമില്ലാതെ രാജ്യ തലസ്ഥാനം. തുടർച്ചയായ പത്താം...

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്....