Saturday, January 17, 2026

വയനാട് ദുരന്തം: 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ ;100 കുടുംബങ്ങള്‍ക്ക് വീടുകള്‍ – സാദിഖലി ശിഹാബ് തങ്ങള്‍

Date:

കല്പറ്റ : വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.

ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നല്‍കി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും.

വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതം നല്‍കും. ടാക്‌സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേര്‍ക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്കും വാഹനങ്ങള്‍ വാങ്ങി നല്‍കുമെന്നും സാദിഖലി പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. എട്ട് സെന്റില്‍ കുറയാത്ത സ്ഥലവും 1000 സ്‌ക്വയര്‍ ഫീറ്റ് വീടുമാണ് നിര്‍മ്മിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. സ്ഥലം സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സാദിഖലി തങ്ങള്‍ കോഴിക്കോട് പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. യുഎഇ കെഎംസിസിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 55 അപേക്ഷകളില്‍നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....

ഹരിശങ്കറിന് പകരം കാളീരാജ് മഹേശ്വർ കൊച്ചി കമ്മീഷണര്‍; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന്...