Monday, January 19, 2026

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

Date:

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിനു ശേഷം
മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നൽകും.

സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുമായിരിക്കും അനുവദിക്കുക. 60 ശതമാനത്തിലധികം
അംഗവൈകല്യം സംഭവിച്ചവർക്ക് 75000 രൂപ സഹായധനമായി നൽകും. 40 % – 50% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപയും സിഎംഡിആർഎഫിൽ നിന്ന് അനുവദിക്കും. ഗുരുതരമായ പരിക്കു പറ്റിയവർക്കും 50000 രൂപ ഇതിന് പുറമെ അനുവദിക്കും.

വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക്
മാറുന്ന കുടുംബങ്ങൾക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും
സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന വീടുകൾക്കും ഇത്തരത്തിൽ വാടക നൽകേണ്ടതില്ലെന്നും പകുതി സ്പോൺസർഷിപ്പ് നൽകുന്ന വീടുകൾക്ക് ബാക്കിയുള്ള തുക നൽകുമെന്നും കൂട്ടിച്ചേർത്തു.


മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുമ്പോൾ കോവിഡ് കാലത്ത് സ്വീകരിച്ച നടപടിയായിരിക്കും ഉണ്ടാകുക. ദുരന്തത്തിൽപെട്ട് കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടികൾ പൂർത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. അത് അടിസ്ഥാനമാക്കി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.

വയനാട് ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തി. മേപ്പാടിയിൽ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്ന് 80 മൃതദേഹങ്ങളും കണ്ടെത്തി. 39 ശരീരഭാഗങ്ങളാണ് മേപ്പാടിയിൽ നിന്ന് കണ്ടെത്തിയത്. 172 ശരീര ഭാഗങ്ങളാണ് നിലമ്പൂരിൽ നിന്ന് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ ശരീര ഭാഗങ്ങളുടേയും മൃതദേഹങ്ങളുടേയും പോസ്റ്റ്മോർട്ടം കഴിഞ്ഞു. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക മാർഗനിർദേശപ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു. കഴിഞ്ഞദിവസം 5 ശരീര ഭാഗങ്ങൾ കൂടി നിലമ്പൂരിൽ നിന്ന് കണ്ടെത്തി. മനുഷ്യരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...

‘ദേ…ഗഡ്യേ, കേരള സവാരി മ്മടെ തൃശൂരും വന്ന്ട്ടാ!’ ; തൃശ്ശൂർ ജില്ലയിൽ പദ്ധതിയുടെ ഭാഗമായത് 2400 ഡ്രൈവർമാർ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസായ ‘കേരള...

‘ശബരിമല നിയമ ഭേദഗതിക്കായി കേസിന് പോയപ്പോ ഓടിക്കളഞ്ഞവരാണവർ’ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ

കോട്ടയം : ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ...