Sunday, January 18, 2026

വയനാട് പുനരധിവാസം; 100 വീട് വാഗ്ദാനത്തോട് പ്രതികരിച്ചില്ലെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : വയനാട് പുനരധിവാസത്തോട് ബന്ധപ്പെട്ട് 100 വീട് സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമ രൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുള്ളത്.

സുതാര്യമായ രീതിയിൽ സ്പോൺസർ ഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരുകയാണെന്നും വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ടൗൺഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ഉറപ്പുവരുത്താൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. കർണാടക സർക്കാരിൻ്റേതടക്കം എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും പ്ലാനിൻ്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും കർണാടക മുഖ്യമന്ത്രിയെ അറിയിച്ചു.

മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാദ്ധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിർത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുകയെന്നും അത്തരത്തിലുള്ളതാണ് വൈത്തിരി താലൂക്കിൽ കണ്ടെത്തിയ സ്ഥലങ്ങളെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കവർച്ച കടത നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന...

‘തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന...

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...