ലേ: ലഡാക്ക് പ്രതിഷേധത്തിനിടെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ വേണമെന്നും ആവശ്യം നിറവേറ്റുന്നതുവരെ ജയിലിൽ കഴിയാൻ തയ്യാറാണെന്നും ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്.
കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) നേതാവ് സജ്ജാദ് കാർഗിലിയുടെ സഹോദരൻ കാ ത്സെതൻ ഡോർജെയ് ലേ, അഭിഭാഷകൻ മുസ്തഫ ഹാജി എന്നിവർ വഴിയാണ് ഡാക്ക് സന്ദേശം അറിയിച്ചതെന്ന് എക്‌സിൽ പോസ്റ്റ് ചെയ്തു. ഒക്ടോബർ 4 ന് ജോധ്പൂർ സെൻട്രൽ ജയിലിൽ വെച്ചാണ് വാങ്ചുക്ക് തന്നെ കണ്ടത്.
ശാരീരികമായും മാനസികമായും താൻ സുഖമായിരിക്കുന്നു” എന്ന് വാങ്ചുക്ക് തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാവരുടെയും ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചതിനോടൊപ്പം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ലഡാക്കിന് ആറാം ഷെഡ്യൂൾ പദവിയും സംസ്ഥാന പദവിയും വേണമെന്ന ആവശ്യത്തിൽ അപെക്സ് ബോഡിക്കും കെഡിഎയ്ക്കും അദ്ദേഹം പിന്തുണ ആവർത്തിച്ചു. ഈ ലക്ഷ്യത്തോടുള്ള തന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ വാങ്ചുക്ക്, സമാധാനവും ഐക്യവും നിലനിർത്താനും “യഥാർത്ഥ ഗാന്ധിയൻ അഹിംസയുടെ മാർഗത്തിൽ” സമാധാനപരമായി പോരാട്ടം തുടരാനും ലഡാക്ക് ജനതയോട് അഭ്യർത്ഥിച്ചു.
ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ച് അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 26 ന് അറസ്റ്റിലായ വാങ്ചുക് ഇപ്പോൾ ജോധ്പൂർ സെൻട്രൽ ജയിലിലാണ്.
സെപ്റ്റംബർ 24 ന് പ്രതിഷേധക്കാർ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് കത്തിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പ്രതികാര നടപടിയെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ലഡാക്ക് ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ലഡാക്കിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) വാങ്‌ചുകിനെ അധികൃതർ കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലേയിലുണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
