വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ജേതാക്കളെ ലഭിക്കും ; ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം!

Date:

മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ലോക ചാംപ്യനെ ലഭിക്കും. അത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതി. മൂന്നാം തവണ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രക്കയും തേടുന്നത് കന്നി കിരീടം തന്നെ!

ചരിത്ര ജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇത്തവണ കാലൂന്നിയത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്. ഇംഗ്ലണ്ടിനെ തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ ഇടം നേടിയത്. ഞായറാഴ്ച വൈകീട്ട് 3 മുതല്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീം ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടും.

കന്നി കിരീടം നേടിയാല്‍ ഇന്ത്യന്‍ വനിതകളുടെ സമ്മാനത്തുകയിൽ കോടികളുടെ കിലുക്കമുണ്ടാകും.  125 കോടി രൂപയാണ് ബിസിസിഐയുടെ വാഗ്ദാനമെന്നാണ്  റിപ്പോര്‍ട്ടുകള്‍. ട്വൻ്റി20 ലോകകപ്പ് വിജയത്തിൽ പുരുഷ ടീമിനു ബിസിസിഐ 125 കോടി രൂപ സമ്മാനം നല്‍കിയിരുന്നത് ചൂണ്ടിക്കാട്ടിയാണോ ഊഹാപോഹം എന്നതും സംശയിക്കാം. തുല്യ സമ്മാനത്തുക എന്നതാണ് ബിസിസിഐ നയമെന്നതിനാൽ വനിതകള്‍ ലോകകപ്പ് ജയിച്ചാല്‍ സ്വാഭാവികമായി അവര്‍ക്കും ഇത് പ്രതീക്ഷിക്കാം. 2017ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടിരുന്നു. 9 റണ്‍സിനാണ് ടീം പൊരുതി വീണത്. അന്ന് ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതമാണ് ബിസിസിഐ സമ്മാനമായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും സമാനമായി തന്നെ സമ്മാനത്തുക ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ വൻ തീപ്പിടുത്തം ; കുട്ടികൾ ഉൾപ്പെടെ 23 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : BBC/X) ഹെർമോസില്ലോ : മെക്സിക്കോയിലെ ഡിസ്കൗണ്ട് ഷോപ്പിൽ ഉണ്ടായ...

പയ്യാമ്പലത്ത് കടലിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ; മൂവരും കര്‍ണാടക സ്വദേശികൾ

കണ്ണൂര്‍ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ തിരയിൽപെട്ട്...

കെയ്ന്‍ വില്യംസണ്‍ ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ...

‘ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; അന്വേഷണ സംഘത്തിന് തെളിവ് കൈമാറി ഗോവർദ്ധൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്....