Monday, September 21, 2026

‘ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; അന്വേഷണ സംഘത്തിന് തെളിവ് കൈമാറി ഗോവർദ്ധൻ

Date:

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക്  സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്കാണെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകി. അതിന് അനുബന്ധമായ തെളിവുകളും കൈമാറി. ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ പേരിൽ പലതവണയായി 70 ലക്ഷം രൂപ ഉണ്ണികൃഷ്ണൻ പോറ്റി  വാങ്ങിയതായും മൊഴിയിലുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് ഗോവർദ്ധനൻ്റെ മൊഴി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെം​ഗളൂവിലും എത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചു. പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. ശബരിമല വിഷയം തീർക്കാൻ തനിക്ക് കൂടുതൽ പണം വേണമെന്ന് പോറ്റി ആവശ്യപ്പെട്ടെന്നും ​ഗോവർദ്ധൻ മൊഴി നൽകിയിട്ടുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...