Tuesday, November 3, 2026

‘അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമെ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി’ : മമ്മൂട്ടി

Date:

തിരുവനന്തപുരം : അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ  കേരളം  മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും നടന്‍ മമ്മൂട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സൂചികകളില്‍ ഒരുപാട് മുന്നിലാണ് കേരളമെന്നും  സാമൂഹിക ബോധത്തിന്റേയും ജനാധിപത്യബോധത്തിന്റേയും ഫലമായിട്ടാണ് കേരളം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചെട്ടുമാസത്തിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍  പ്രത്യക്ഷപ്പെടുന്നത്. അത്  കേരളപ്പിറവി ദിനത്തില്‍ തന്നെ ആയതില്‍ സന്തോഷമുണ്ട്. കേരളത്തിന്  എന്നേക്കാള്‍ നാലഞ്ചുവയസ്സു  കുറവാണെന്നും കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്നും മമ്മൂട്ടി പറഞ്ഞു. കുറച്ചു മാസങ്ങളായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളായ താൻ ഇന്ന് വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന  വികസനമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജപാതകളും വലിയ കെട്ടിടങ്ങളും  നിര്‍മ്മിക്കപ്പെടുന്നതുകൊണ്ട് വികസനമുണ്ടാകുന്നില്ല. വികസിക്കേണ്ടത്‌ സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം പരിപൂര്‍ണ്ണമായി  തുടച്ചുമാറ്റപ്പെടണം. വിശക്കുന്ന വയറിന്  വേണ്ടിയാകണം വികസനം. ഇന്നത്തെ പ്രഖ്യാപനം അതിനുള്ള ആരംഭമാകട്ടെയെന്നും തോളോട് തോള്‍ ചേര്‍ന്ന് സാഹോദര്യത്തോടെ നമുക്ക് ദാരിദ്രത്തെ തുടച്ചുമാറ്റാമെന്നും മമ്മൂട്ടി പറഞ്ഞു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...