Saturday, April 11, 2026

വനിതാ ട്വന്റി20 ലോകകപ്പ് : ഇന്ത്യ സെമി കാണാതെ പുറത്ത്; ന്യൂസ് ലാൻ്റ് സെമിയിൽ

Date:

ഷാര്‍ജ: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ന് നടന്ന നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സെമി കാണാതെ പുറത്തായത്. പാക്കിസ്ഥാനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡ് സെമി കളിക്കും. പാക്കിസ്ഥാനും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. 111 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന പാക്കിസ്ഥാൻ 56 റണ്‍സിന് ബാറ്റിംഗ് അവസാനിപ്പിച്ചു.

പാക്കിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. .ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍നിന്ന് എട്ട് പോയന്റുമായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാമതായാണ് ന്യൂസിലന്‍ഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...