Wednesday, April 1, 2026

യോഗ ലോകത്തെ ഒന്നിപ്പിച്ചു; വിശാഖപട്ടണത്ത് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

Date:

വിശാഖപട്ടണം : യോഗ എന്നാൽ കൂട്ടിച്ചേർക്കുക എന്നാണ് അർത്ഥമാക്കുന്നത്, യോഗ ലോകത്തെ മുഴുവൻ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് കാണുന്നത് അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

വിശാഖപട്ടണത്ത് ആന്ധ്രാപ്രദേശ് സർക്കാർ രാവിലെ 6.30 മുതൽ 8 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണം അന്താരാഷ്ട്ര അംഗീകാരം നേടുകയും ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുള്ള റെക്കോർഡുകൾ തകർക്കുകയും ചെയ്യുക എന്നത് കൂടി ലക്ഷ്യമിടുന്നു.

ഈ അവസരത്തിൽ 25,000 ത്തോളം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റ് സൂര്യ നമസ്‌കാരം അവതരിപ്പിക്കും.  ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. 

വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ നിന്ന് ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ നീളമുള്ള ഇടനാഴിയിൽ നടക്കുന്ന യോഗ പരിപാടി ലോകത്തിലെ ഏറ്റവും വലിയ യോഗ ഒത്തുചേരലുകളിൽ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

യോഗയെന്ന വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...