മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ ; സംഭരിക്കുന്നതിനും വിൽക്കുന്നതിനും ഒരു വർഷത്തേക്ക് വിലക്ക്

Date:

ചെന്നൈ: മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാരിൻ്റെ വിജ്ഞാപനം. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവെന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിഷ്യ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാദ്ധ്യതയാണ്  വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ ​​സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനം പറയുന്നു. പ്രത്യേക സാഹചര്യങ്ങളിൽ, ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങളുടെ സാദ്ധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, കൂടുതൽ സമഗ്രമായ പരീക്ഷണങ്ങളിലൂടെ ഭക്ഷ്യവിഷബാധ സാദ്ധ്യത് വിലയിരുത്തി, ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതുവരെ ആരോഗ്യ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും വിജ്‍ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസം ജയിലിൽ ; ഒടുവിൽ ആശ്വാസമായി രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സാമൂഹിക...

‘ഇടതുപക്ഷത്തെ അതൃപ്തർക്ക് യുഡിഎഫിലേക്ക് സ്വാഗതം’ : തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉൾക്കൊണ്ട് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി,...