ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് : ഇന്ത്യക്ക് മൂന്നാം ജയം; നേപ്പാളിനെ തകർത്തത് 82 റൺസിന്

Date:

ശ്രീലങ്ക : ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് വിജയം. നേപ്പാളിനെ 82 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാളിന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ നേപ്പാളിന്റെ സെമി സാധ്യതകൾ അവസാനിച്ചു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനും രണ്ടാം മത്സരത്തിൽ യുഎഇയെ 78 റൺസിനും തോൽപിച്ച ഇന്ത്യ നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. .

ഓപ്പണന്മാരായ ഷഫാലി വർമയും ഡി.ഹേമലതയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 14 ഓവർ ക്രീസിൽ നിന്ന രണ്ടു പേരും കൂടി 122 റൺസിൻ്റെ സെഞ്ച്വറി കൂട്ട്ക്കെട്ടുണ്ടാക്കി. 48 പന്തിൽ 12 ഫോറും ഒരു ഒരു സിക്സും സഹിതം 81 റൺസെടുത്താണ് ഷഫാലി പുറത്തായത്. ഹേമലത 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ജമീമ റോഡ്രിഗസാണ് ഇന്ത്യൻ സ്കോർ 175 കടത്തിയത്. 15 പന്തിൽ അഞ്ച് ഫോറുകളോടെ 28 റൺസായിരുന്നു ജമീമയുടെ സംഭാവന. മലയാളി താരം സജ്നയ്ക്ക് അവസരം ലഭിച്ചെങ്കിലും തിളങ്ങാനായില്ല.10 റൺസെടുത്ത് സജ്ന പുറത്തായി.

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് നേപ്പാൾ വനിതകൾ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്തിയില്ല. 22 പന്തിൽ മൂന്നു ഫോറുകളോടെ 18 റൺസെടുത്ത ഓപ്പണർ സീത റാണയാണ് അവരുടെ ടോപ് സ്കോറർ. സീതയ്ക്കു പുറമേ നേപ്പാൾ നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ഇന്ദു ബർമയും (14 റൺസ്) 15 റൺസെടുത്ത റുബീന ഛേത്രിയും 17 റൺസുമായി പുറത്താകാതെ നിന്ന ബിന്ദു റാവലും മാത്രം.

ഇന്ത്യയ്ക്കായി ദീപ്തി ശർമ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. രാധാ യാദവ്, അരുദ്ധതി റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതവും രേണുക സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപു : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളളനാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 14...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ്...