ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര മൂന്നാം തവണയും മാറ്റി

Date:

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4-ന്റെ വിക്ഷേപണം മൂന്നാം തവണയും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകീട്ട് 5:30-ലേക്കാണ് മാറ്റിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

മേയ് 29-നായിരുന്നു യഥാര്‍ത്ഥത്തില്‍ ആക്‌സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അത് ജൂണ്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വിക്ഷേപണം ജൂണ്‍ 10-ലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇപ്പോള്‍ മൂന്നാമതും വിക്ഷേപണത്തിയ്യതി മാറ്റുന്നത്.

ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ ഉൾക്കൊള്ളുന്ന ആക്സ്-4 ദൗത്യം 2025 ജൂൺ 11 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ വിക്ഷേപിക്കും. ജൂൺ 11 ന് ഇന്ത്യൻ സമയം വൈകുന്നേരം 5:30 ന് വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത്.

ശുഭാന്‍ഷു ശുക്ല അടക്കം നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിക്കുന്ന ദൗത്യമാണ് ആക്സിയോം-4. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നത്. അതിനാൽ രാജ്യം ഉറ്റുനോക്കുന്ന ദൗത്യമാണ് ആക്‌സിയോം-4. പഞ്ചാബിലെ പാട്യാലയിൽ നിന്നുള്ള രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരന്‍. 1984-ല്‍ റഷ്യന്‍ സോയൂസ് ടി-11 ദൗത്യത്തിന്റെ ഭാഗമായാണ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത്. ഇതുകഴിഞ്ഞ് 41 വര്‍ഷത്തിനിപ്പുറമാണ് രാകേഷ് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ ശുഭാന്‍ഷു ശുക്ല തയ്യാറെടുക്കുന്നത്.

ആക്‌സിയോം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാന്‍ഷു ശുക്ല. അമേരിക്കയില്‍ നിന്നുള്ള മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാോഷ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി എന്നിവരാണ് ശുഭാന്‍ഷുവിന്റെ സഹയാത്രികര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ലൈം​ഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട്  ഒളിവിൽ പോയ പാലക്കാട് രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ...

SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

തിരുവനന്തപുരം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ...

അമേരിക്കയിൽ പിരിച്ചുവിടൽ നടപടി തുടരുന്നു ; നവംബർ മാസം മാത്രം ജോലി നഷ്ടപ്പെട്ടത് 70,000ത്തിൽ അധികം പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ കമ്പനികൾ ജീവനക്കാരെജോലിയിൽ നിന്ന് പരിച്ചുവിടുന്ന നടപടികൾ തുടരുന്നു....

‘സി എം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച്...