അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം

Date:

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണ് ജാമ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. തന്നെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമാണ്. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. അതിനാൽ
അറസ്റ്റ് നിലനിൽക്കില്ലെന്നും കേജ്‌രിവാൾ വാദിച്ചു.

കേസ് പരിഗണിച്ച കോടതി രണ്ടംഗ ബെഞ്ചിനു തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളല്ല ഉള്ളതെന്ന് പറഞ്ഞാണ് ഹർജി മൂന്നംഗ ബെഞ്ചിനെ ഏൽപ്പിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

കള്ളപ്പണം വെളുപ്പിക്കൽ തടയല്‍ നിയമത്തിലെ സെക്ഷന്‍ 19 – ന്റെ വ്യവസ്ഥയില്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്നത് പരിശോധിക്കാനാണ് കേജ്‌രിവാളിൻ്റെ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്. 90 ദിവസത്തിലധികം കേജ്‌രിവാൾ ജയിൽവാസം അനുഭവിച്ചുകഴിഞ്ഞു. അദ്ദേഹം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അതിനാൽ സ്ഥാനമൊഴിയാണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും അത് അദ്ദേഹത്തിനു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിന് തിരിച്ചടി: കടമക്കുടിയില്‍ എല്‍സി ജോര്‍ജിൻ്റെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  എല്‍സി...

ബാബു കുടുക്കിൽ ഒളിവിൽ ; സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിനിറങ്ങാനാവാതെ യുഡിഎഫും കുടുക്കിൽ!

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ പ്രചരണത്തിന് ഇറങ്ങാനാവാതെ കുടുക്കിലായിരിക്കുകയാണ്...

വൻ‌താര ആഗോള നിലവാരമുള്ള നിയമപരമായ സംരക്ഷണ കേന്ദ്രം ; അംഗീകരിച്ച് യുഎൻ വന്യജീവി കൺവെൻഷൻ

ന്യൂഡൽഹി : വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷൻ...