വീരമൃത്യു വരിച്ച സൈനികര്‍ക്ക് മരണമില്ല, പാക്കിസ്ഥാന്റെ ചതിക്കെതിരായ വിജയം – പ്രധാനമന്ത്രി; കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം

Date:

ശ്രീനഗര്‍: കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മരണമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരോ സൈനികന്റെയും ത്യാഗം രാജ്യം ഓര്‍ക്കുന്നുവെന്നും കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാക്കിസ്ഥാന്റെ ചതിക്കെതിരായ ജയമാണെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജത്തിന്റെ 25ാം വാര്‍ഷിക ദിനത്തില്‍ ദ്രാസിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാക്കിസ്ഥാന്‍ ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീര്‍ത്തുപറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം അത് പൂര്‍ണ്ണമായും അടിച്ചമര്‍ത്തുമെന്നും മോദി പറഞ്ഞു.

കാർഗിൽ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ ആദരാഞ്ജലി അര്‍പ്പിച്ചു.

1999 ജൂലായ് 26 നാണ് മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനുമേല്‍ വിജയം നേടിയത്. യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആയി ആചരിക്കുന്നത്. 500- ലധികം സൈനികർ ഈ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു.

‘നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്കും വീര്യത്തിനും ആദരവ് അര്‍പ്പിക്കാനുള്ള അവസരമാണ് കാര്‍ഗില്‍ വിജയ് ദിവസ്. 1999-ല്‍ കാര്‍ഗില്‍ മലനിരകളില്‍ രാജ്യത്തിന്റെ സംരണക്ഷണത്തില്‍ ജീവന്‍ ത്യജിച്ച ഓരോ സൈനികള്‍ക്ക് ആദരഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ പവിത്രമായായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വണങ്ങുന്നു. ‘- രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുദ്ധത്തില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.”കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം വാര്‍ഷികത്തില്‍, 1999ലെ യുദ്ധത്തില്‍ വീറോടെ പൊരുതിയ ധീര സൈനികരുടെ ഉജ്ജ്വല സ്മരണയെ രാജ്യം ഓര്‍ക്കുന്നു. അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും രാജ്യസ്‌നേഹവുമാണ് നമ്മെ സൂരക്ഷിതരാക്കിയത്.അവരുടെ സേവനവും ത്യാഗവും ഓരോ ഇന്ത്യക്കാരനും വരും തലമുറയക്കും പ്രചോദനമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും സായുധ സേനയിലെ എല്ലാ മേൽ ഉദ്യോഗസ്ഥരും ധീര സൈനികരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ചു. “ഞങ്ങൾ കാർഗിലിലെ വീരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ധൈര്യത്തോടും ബഹുമാനത്തോടും ത്യാഗത്തോടും കൂടി നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് അവരുടെ പൈതൃകത്തെ ഞങ്ങൾ ബഹുമാനിക്കുന്നത് തുടരും,”- ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ പ്രസ്താവനയിൽ പറഞ്ഞു.

ആഘോഷത്തോടനുബന്ധിച്ച് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...