കനത്ത സുരക്ഷയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാത്രാസിൽ

Date:

ഹാത്രാസ് : പ്രാർത്ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹാത്രാസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി.
മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. രാഹുലിനൊപ്പം അഖിലേഷ് യാദവും എത്തിയിട്ടുണ്ട്.
പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹാത്രാസ് അപകടത്തിൽ ഭോലെ ബാബയുടെ അനുയായികളായ 24 പേരെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രാർത്ഥനാ ചടങ്ങിന്റെ സംഘാടകരായ 6 പേരെ ഇന്നലെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഭോലെ ബാബയുടെ പേര് എഫ്‌ഐആറിൽ ഇതുവരെ ചേർത്തിട്ടില്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.
എന്നാൽ, ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബയ്ക്കായി മെയിന്‍പുരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...

രാഷ്ട്രപതിയുടെ ശബരിമല ദർശനം ഇന്ന്; ക്രമീകരണങ്ങളിൽ മാറ്റം

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും....