സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് വില കുറയും

Date:

ന്യൂഡല്‍ഹി: ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ വില കുറയും.

കസ്റ്റംസ് തീരുവ കുറച്ചതോടെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്. കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

വില കുറയുന്നവ

സ്വര്‍ണം, വെള്ളി കാന്‍സറിനുള്ള 3 മരുന്നുകള്‍ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, മൊബൈല്‍ ഘടകങ്ങള്‍ തുകല്‍, തുണി. എക്‌സ്‌റേ ട്യൂബുകള്‍
25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു.
മത്സ്യമേഖലയില്‍ നികുതിയിളവ്

വില കൂടുന്നവ

പിവിസി, ഫ്ലക്‌സ് ബാനറുകള്‍ക്ക് തീരുവ കൂട്ടി (10% -25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപു : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളളനാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 14...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ്...